Section

malabari-logo-mobile

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ മൂന്ന് മുതല്‍

HIGHLIGHTS : Kozhikode Revenue District School Art Festival from December 3

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഡിസംബര്‍ മൂന്നിന് പേരാമ്പ്രയില്‍ തിരിതെളിയും. ഡിസംബര്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തിയ്യതികളിലായാണ് കലോത്സവം.

309 ഇനങ്ങളിലായി17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 19 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

sameeksha-malabarinews

ഡിസബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ രചനാ മത്സരങ്ങളും അഞ്ച് മുതല്‍ എട്ട് വരെ സ്റ്റേജ് മത്സരങ്ങളുമാണ്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍.ഐ.എം എല്‍.പി സ്‌കൂള്‍, സെന്റ് ഫ്രാന്‍സിസ് ഇം?ഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, സികെജിഎം ?ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍. കലോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമുള്ള വേദിയില്‍ സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിക്കും. കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നാളെ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മുതല്‍ ചെമ്പ്ര റോഡ് വരെ വിളംബര ഘോഷയാത്ര നടക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.കെ മുനിര്‍ എം.എല്‍.എ നിര്‍വഹിക്കും.

കലോത്സവത്തിന്റെ ഭക്ഷ്യവിഭവ സമാഹരണവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കലോത്സവത്തിനായി സര്‍ക്കാര്‍ ഫണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര എംഎല്‍എയും സ്വാഗതസംഘം ചെയര്‍മാനുമായ ടി പി രാമകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സി എന്നിവര്‍ക്ക് പുറമെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് മെമ്പര്‍മാരായ കെ കെ വിനോദ്, ലിസി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പാറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ സി കെ, ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍, അധ്യാപകരായ കെ.വി ഷിബു, ബിജു പി കെ, അബ്ദുല്‍ ജലീല്‍ എ.എം, സുനില്‍കുമാര്‍ പി കെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!