മലപ്പുറം ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ് (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകില്‍ ഉള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു. പാടത്ത് ഉണ്ടായിരുന്ന കുളത്തില്‍ കാല്‍ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുളത്തില്‍ ഇറങ്ങി തിരച്ചില്‍ നടത്തുകയും രണ്ട് കുട്ടികളെയും വെള്ളത്തില്‍ നിന്നും എടുത്തു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ ആയില്ല.
ചിറവല്ലൂര്‍ എ എം എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തി നിയമ നടപടികള്‍ ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



