കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് കൂളിമാട് എംആർപിഎൽ പെട്രോൾ പമ്പിലായിരുന്നു സംഭവം. പുലർച്ചെ 2.45 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ പമ്പിലെ ജീവനക്കാരൻ സൂരജിന് കാലിന് പരുക്കേറ്റു.
അപകടത്തിൽ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണമായും തകർന്നു. വലിയ ദുരന്തം ഒഴിവായത് പെട്രോൾ പമ്പിൽ ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടാണെന്ന് പമ്പ് മാനേജ്മെൻ്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.
അപകടത്തിൽ പരുക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




