കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത;ഇംഗ്ലണ്ടില്‍ നിന്നെത്തിയയാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത. ഇംഗ്ലണ്ടില്‍ നിന്നെത്തിയ 46 കാരനായ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ ശ്രേണി പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ ഫാറൂഖ്. ഡോക്ടര്‍ക്കും മാതാവിനും വീട്ടുജോലിക്കാരിക്കും കൊവിഡ് ബാധിച്ചിരുന്നതായും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരാണ് ഉള്ളത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top