തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍; തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കടുത്ത വര്‍ഗ്ഗീയവ്ിഷം വമിക്കുന്ന മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ് പ്രകടനം നടത്തിയിരുന്നു. ഇന്നും ഒരു റാലി നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് മുതല്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശ്ശേരിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147,153 എ , 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന റാലിയാലാണ് പ്രകോപനകരമായ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. നിസ്‌കരിക്കാന്‍ പള്ളികളുണ്ടാവില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നൊക്കയായിരുന്നു മുദ്രാവാക്യങ്ങള്‍. ദൃശ്യങ്ങള്‍ വ്യാപമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top