കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അപകടത്തിനിടെ മരിച്ച 3 പേരുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇവരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നത്.
അതേസമയം, മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. സംഭവം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.
ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്‌നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബര്‍ വരെ വാറന്റി ഉള്ള എംആര്‍ഐ യുപിഎസ് യൂണിറ്റ് ആണ് അപകടത്തില്‍ ആയത്. 6 മാസം മുമ്പ് വരെ മൈന്റനന്‍സ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോള്‍151 രോഗികള്‍ ഉണ്ടായിരുന്നു. 114 പേര്‍ ഇപ്പോഴും എംസിഎച്ചി ല്‍ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ടീം ആയിരിക്കും അന്വേഷിക്കുക. അപകടം ഉണ്ടായ ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കും. വയറിങ് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. 3 ദിവസം കഴിഞ്ഞാല്‍ ബ്ലോക്ക് സാധാരണ നിലയില്‍ ആക്കാനാകൂ. പരമാവധി വേഗത്തില്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ ചികിത്സ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



