ഹജ്ജ് ക്യാമ്പ് – 2025: സംഘാടക സമിതി രൂപീകരിച്ചു

HIGHLIGHTS : Hajj Camp - 2025: Organizing Committee formed

malabarinews

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടത്തിന് കരിപ്പൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയാകുന്ന തീര്‍ത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ 10 സബ് കമ്മിറ്റികള്‍ അടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജനപ്രതിനിധികളൂം മറ്റു പൊതു പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ,കായിക- ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പി.വി .അബ്ദൂള്‍ വഹാബ് എം.പി,
ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ മുഖ്യരക്ഷാധികാരികളായും
ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചെയര്‍മാന്‍ , അഷ്‌ക4 കോറാട്, അഡ്വ. പി മൊയ്തീ9കുട്ടി, പി.ടി അക്ബര്‍ തുടങ്ങിയവര്‍ ജനറല്‍ കണ്‍വീനര്‍മാരായുമാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തു നിന്നുള്ള ആദ്യ വിമാനം കരിപ്പൂരില്‍ നിന്നും മെയ് 10 ന് പുലര്‍ച്ചെ 1.10ന് പുറപ്പെടും. ആദ്യ വിമാനത്തിലെ ഹാജിമാര്‍ മെയ് ഒന്‍പതിന് രാവിലെ റിപ്പോര്‍ട്ട് ചെയ്യും. മെയ് 22 നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീര്‍ത്ഥാടകര്‍ കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടും.

ഇന്ന് നടന്ന യോഗത്തില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദഘാടന പ്രസംഗം നടത്തി. ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ, മെമ്പര്‍ ഷംസുദ്ധീന്‍ അരീഞ്ചിറ, ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍കൂട്ടി, അസിസ്റ്റ്ന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാന്‍ , സെറീന ഹസീബ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ അബ്ബാസ്, ടി.പി വാസുദേവന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ സഹീര്‍, വി.കെ അബ്ദുള്ളക്കോയ, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!