കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.

കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനാല്‍ കഴിഞ്ഞ മാസം കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു.പിന്നീട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top