കോഴിക്കോട് ഇടിയങ്ങര അപ്പവാണിഭ നേർച്ചയ്ക്കു തുടക്കം

കോഴിക്കോട്: കോഴിക്കോട് ഇടിയങ്ങര അപ്പവാണിഭ നേർച്ചയ്ക്ക് തുടക്കമായി. അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി(റ) തങ്ങളുടെ 810-ാമത് ആണ്ട് അനുസ്മരണ പരിപാടിയോടെ ഇടിയങ്ങര ശൈഖ് പള്ളിയിൽ അപ്പവാണിഭ നേർച്ച തുടങ്ങിയിരിക്കുന്നത്.ബേപ്പൂർ ഖാസി പി.ടി.മുഹമ്മദലി മുസല്യാർ ഉദ്ഘാടനം ചെയ്തു. ഹംസ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. റഷീദലി ശിഹാബ് തങ്ങൾ മൗലീദിനു നേതൃത്വം നൽകി.

മുസ്തഫ മുണ്ടുപാറ, കെ.സി. അബൂബക്കർ ദാരിമി പാലക്കാട്, അബൂബക്കർ ദാരിമി പുല്ലാര എന്നിവർ സംസാരിച്ചു.

ഇന്നു രാത്രി 8ന് ആരംഭിക്കുന്ന മജ്ലിസുന്നൂർ അസ്ലം മശ്ഹൂർ തങ്ങൾ കണ്ണൂർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകും. 17നു നേർച്ച സമാപിക്കും.

Share news
error: Content is protected !!
Scroll to Top