Section

malabari-logo-mobile

കോഴിക്കോട് എസ്‌ക്കലേറ്റർ കം ഫുട്ട്ഓവർബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Kozhikode Escalator cum Footover Bridge inaugurated

കോഴിക്കോട് :കേരളത്തിലെ ആദ്യത്തെ എസ്‌ക്കലേറ്റർ കം ഫുട്ട് ഓവർബ്രിഡ്ജ് കോഴിക്കോട് ജില്ലയിൽ പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
അമൃത് പദ്ധതിയിൽ 11.35 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് നഗരസഭ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലു എസ്‌കലേറ്ററുകൾ ഒരേ സമയം പ്രവർത്തിക്കും. മണിക്കൂറിൽ 10,000ത്തിലധികം പേർക്ക് ഇതിൽ സഞ്ചരിക്കാനാവും. ഇതോടൊപ്പം കോഴിക്കോട് നഗരസഭ പ്രധാനവീഥികളിലെ നടപ്പാതകളും മനോഹരമാക്കിയിട്ടുണ്ട്.
ബഡ്ജറ്റിൽ 35 ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കി വച്ചതടക്കം ഒൻപതാം പദ്ധതി കാലത്ത് സർക്കാർ സ്വീകരിച്ച സമാനതകളില്ലാത്ത നടപടികളിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുത്തൻ ഉണർവ് ഉണ്ടായിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ആർദ്രം, ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചതിനു പിന്നിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ മികച്ച ഇടപെടലുണ്ട്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക മേഖലയിലും മികച്ച പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നു. കോവിഡ് കാലത്ത് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാനായത് സർക്കാരിനൊപ്പം ജനങ്ങളും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിച്ചതിനാലാണ്. നടപടിക്രമങ്ങളിലും തീരുമാനമെടുക്കലിലും സുതാര്യതയും സമയക്‌ളിപ്തതയുമാണ് ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടു നഗരസഭയുടെ പ്രവർത്തനമികവിനെ അദ്ദേഹം പ്രകീർത്തിച്ചു. കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഏഴു നില കെട്ടിട സമുച്ചയം നിർമിക്കാൻ നഗരസഭയ്ക്കായി. ഞെളിയംപറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമിട്ടു. തെരുവ് വിളക്കുകൾ എൽ. ഇ. ഡി ആക്കുകയും തെരുവുനായ ശല്യം കുറയ്ക്കാൻ എ. ബി. സി സെന്റർ സ്ഥാപിക്കുകയും ചെയ്തു. പദ്ധതി വിഹിതം മികച്ച രീതിയിൽ നഗരസഭ ചെലവഴിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!