Section

malabari-logo-mobile

കോഴിക്കോട് ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് രോഗബാധ; 9 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : thirty two covid 19 positive case in kozhikode district today. പുതുതായി 473 പേർ കൂടി നിരീക്ഷണത്തിൽ

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 32 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജൂലായ് 19നു വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി
എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റ് പോസിറ്റീവായവര്‍ 

sameeksha-malabarinews

1,2,3,4,5,6) 25 വയസ്സുള്ള രണ്ട് പേര്‍ 31, 92, 60, 64 വയസ്സുള്ള പുരുഷന്‍മാര്‍, വാണിമേല്‍
7,8) 53, 23 വയസ്സുള്ള സ്ത്രീകള്‍ വാണിമേല്‍
9) 13 വയസ്സ്, ആണ്‍കുട്ടി, വാണിമേല്‍
10,11) 2, 11 വയസ്സുള്ള പെണ്‍കുട്ടികള്‍, വാണിമേല്‍
12,13,14) 65, 52 വയസ്സുള്ള രണ്ടുപേര്‍, പുരുഷന്‍മാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍
15,16) 43, 32 വയസ്സുള്ള പുരുഷന്‍മാര്‍, തിരുവങ്ങൂര്‍
17) 47 വയസ്സ്, പുരുഷന്‍, കൊയിലാണ്ടി

18,19,20) 45 വയസ്സ്, 34 വയസ്സ്, 12 വയസ്സ് വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും – വില്യാപ്പള്ളിയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ – ജൂലൈ 15ന് വടകരയില്‍ വെച്ച് നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.
21) 18 വയസ്സുള്ള ചോറോട് സ്വദേശി വടകരയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.
22,23,24) 53 വയസ്സുള്ള പുരുഷന്‍, 44, 35 വയസ്സുള്ള സ്ത്രീകള്‍ – വടകര പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍. പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.
25) കാരപ്പറമ്പ് സ്വദേശി (35). എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ വെച്ച് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. അവിടുന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി ജൂലൈ 19ന് ചികിത്സക്കായി എന്‍. ഐ. ടി – എഫ് എല്‍ ടി സി യില്‍ പ്രവേശിപ്പിച്ചു.
26) കോഴിക്കോട് കോര്‍പ്പറേഷന്‍ വേങ്ങേരി സ്വദേശി (22). ജൂലൈ 16ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്ക് എത്തി സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
27) മുക്കം സ്വദേശി(25). എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ജൂലൈ 11ന് കര്‍ണ്ണാടകയില്‍ നിന്നും സ്വന്തം വാഹനത്തില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
28) മുക്കം സ്വദേശി (29). ജൂലൈ 5ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
29) മുക്കം സ്വദേശിനി(31). ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
30) മുക്കം സ്വദേശി (51).ജൂലൈ 3ന് ദമാമില്‍ നിന്നും വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എത്തി തുടര്‍ന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
31) മുക്കം സ്വദേശി (32). ജൂണ്‍ 20ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
32) വടകര സ്വദേശി(31). സൗദിയില്‍ നിന്ന് കോഴിക്കോട് എത്തി സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന

1) ഏറാമല സ്വദേശിനി (43)
2) ഏറാമല സ്വദേശി (55)
3) കീഴരിയൂര്‍ സ്വദേശി (43)
4) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (63)
5) കട്ടിപ്പാറ സ്വദേശി (43)
6) കക്കോടി സ്വദേശി (56)
7) നാദാപുരം സ്വദേശി (35)
8) കുന്ദമംഗലം സ്വദേശി (38)
9) തിരുവനന്തപുരം സ്വദേശി (55)

മലപ്പുറം ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Share news
English Summary : thirty two covid 19 positive case in kozhikode district today. പുതുതായി 473 പേർ കൂടി നിരീക്ഷണത്തിൽ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!