വടകര ; കണ്ടെയിന്‍മെന്റ് സോണ്‍ ആയ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയ ഞായറാഴ്ച തീര ജാഗ്രതയുടെ ഭാഗമായി പ്രത്യേക പരിശോധന നടത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോവിഡ്19 ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ ചോമ്പാല പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
സ്‌കൂട്ടര്‍, ഓട്ടോറിക്ഷ ,പിക്കപ്പ് വാഹനങ്ങളില്‍ സഞ്ചരിച്ചവരെ തിരിച്ചയച്ചു. മാസ്‌ക് ധരിക്കാതെ കടല്‍തീരത്തെത്തിയ ഏഴ് പേര്‍ക്ക് താക്കീത് നല്‍കി. സൈക്കിളുമായി പുറത്തിറങ്ങിയ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് ബോധവല്‍ക്കരിച്ചു. തുറന്നു കിടന്ന പെട്ടിക്കട അടപ്പിച്ചു. സ്‌കൂട്ടറില്‍ ചെറിയ കുട്ടികളെയും കൂട്ടി യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ പേര് വിവരം വാഹന നമ്പര്‍ സഹിതം രേഖപ്പെടുത്തി കര്‍ശന താക്കീതും നല്‍കി. മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ പിന്തിരിപ്പിച്ചു. കടല്‍ത്തീരത്ത് കളിച്ചിരുന്നവരെ ബോധവല്‍ക്കരിച്ച് വീട്ടിലേക്ക് തിരിച്ചയച്ചു. മതില്‍ നിര്‍മാണം നടത്തുന്ന ഒരു വ്യക്തിയുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് തമിഴ് തൊഴിലാളികളെ മടക്കി അയച്ചു. ലൈസന്‍സില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. രാവിലെ പൂഴിത്തല കടപ്പുറത്തുനിന്ന് ആരംഭിച്ച് രണ്ട് സ്‌ക്വാഡ് ആയി തിരിഞ്ഞുള്ള പരിശോധനയില്‍ തീരദേശത്തെ വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും നടത്തി.

സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, കെ.ദിപുരാജ്, കെ.പി.പ്രീജിത് കുമാര്‍, വി. പി. രാഹുല്‍ ശിവ, സി.കെ. സാജിദ്, സജേഷ് കുമാര്‍, സലീഷ് കുമാര്‍, ആര്‍.പി. റിയാസ്, എം.രതീഷ്, സന്നദ്ധ പ്രവര്‍ത്തകരായ ഷംസുദ്ദീന്‍, സുബൈര്‍ പാലക്കൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് രോഗബാധ; 9 പേര്‍ക്ക് രോഗമുക്തി




