കോഴിക്കോട്:കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ വീട്ടിലെത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ബന്ധുക്കളെ കണ്ടു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഔദ്യോഗിക രേഖയായി കളക്ടര്‍ ബന്ധുക്കള്‍ക്ക് കൈമാറി.
നിലവില്‍ തെരച്ചിലിന്റെ അവസ്ഥയും മറ്റു കാര്യങ്ങളും അര്‍ജുന്റെ അമ്മ ഷീല വിശദീകരിച്ചു. അര്‍ജുന്റെ പിതാവ് പ്രേമന്‍, ഭാര്യ കൃഷ്ണപ്രിയ എന്നിവരും ഉണ്ടായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദും (ദുരന്തനിവാരണം) കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




