കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്; ബീച്ചില്‍ സമയ നിയന്ത്രണം

കോഴിക്കോട്:കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.

പൊതു ഇടങ്ങളില്‍ ആള്‍കൂട്ടം അനുവദിക്കില്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപാടികള്‍ അനുവദിക്കില്ല. ബീച്ചില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടി ആവശ്യമെങ്കില്‍ ബീച്ചില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ലെന്നും പൊതു യോഗങ്ങള്‍ അനുവദിക്കില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ തേജ്‌ലോഹിത് റെഡ്ഢി വ്യക്തമാക്കി.

ബസുകളില്‍ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top