ഒടിടിയുടെ കാലത്ത് മമ്മുട്ടിയുടെ പുഴുവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ട്. സോണി ലൈവിലാമ് പുഴു റിലീസ് ചെയ്യുകയെന്ന് ലെറ്റസ് ഒടിടി എന്ന ട്വിറ്റര്‍ പേജാണ് പുറത്തുവിട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനാണ് തന്റെ യുട്യൂബ് ചാനലിലൂടെ പുഴുവിന്റെ ടീസര്‍ പുറത്തുവിട്ടത്. പുഴുവിന്റെ ടീസര്‍ തന്നെ വൈറലായിരുന്നു.
മമ്മുട്ടിയും പാര്‍വ്വതി തെരുവോത്തും കേന്ദ്രകഥാപാത്രമാകുന്ന പുഴു സംവിധാനം ചെയ്യുന്നത് പുതുമുഖമായ റതീനയാണ്.
ചിത്രത്തെ കുറിച്ച് പാര്‍വ്വതി തെരുവോത്ത് ഒരു ഇന്റര്‍വ്യൂവില്‍ അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ദേയമായിരുന്നു.
”മമ്മുക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു. വളരെ ആകര്‍ഷകമായ കാസ്റ്റിംഗ് കൂടിയാണ്.” എന്നാണ് പാര്‍വ്വതി അഭിപ്രായപ്പെട്ടത്.
തേനി ഈശ്വരാണ് പുഴുവിന്റെ ക്യാമറാമാന്‍
ചിത്രത്തില്‍ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇന്ദ്രന്‍സും മാളവിക മേനോനും കഥാപാത്രങ്ങളാകുന്നുണ്ട്.




