കോഴിക്കോട്: നവീകരണം നടക്കുന്ന സിഎച്ച് മേല്‍പ്പാലം മുന്‍ തീരുമാനപ്രകാരം രണ്ടുമാസത്തേക്ക് അടച്ചു. മൈക്രോ കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ് അടയ്ക്കുന്നത്. ചൊവ്വ പകല്‍ പതിനൊന്നോടെയാണ് ട്രാഫിക് അസി. കമീഷണര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം പാലം അടച്ചത്. പാലത്തിന്റെ ഇരുഭാഗത്തും ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചു. ദിശമാറ്റം സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചു. കാല്‍നടയാത്രക്കും വിലക്കുണ്ട്.
ബീച്ച് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് വഴിയും ഗാന്ധിറോഡ് വഴിയും പോകണമെന്ന് ട്രാഫിക് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. രണ്ടാം ഗേറ്റിലും പാളയം ജങ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. നഗരത്തില്‍ പ്രവേശിച്ചശേഷം ബീച്ച് ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
സ്‌കൂള്‍ സമയങ്ങളില്‍ ഭട്ട്റോഡ്, ഗാന്ധിറോഡ് ബസ്സുകള്‍ ഗാന്ധിറോഡ് വഴി മുഹമ്മദ് റാഫി റോഡിലൂടെ മൂന്നാലിങ്ങലില്‍ പ്രവേശിക്കും. 14 പോയിന്റുകളില്‍ ട്രാഫിക് ഡ്യൂട്ടിക്ക് പ്രത്യേക ആളുകളെ ചുമതലപ്പെടുത്തിയാണ് ഗതാഗതനിയന്ത്രണം. വരും ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിക്കാനാകുമെന്ന് അസി. കമീഷണര്‍ എ ജെ ജോണ്‍സണ്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




