കോഴിക്കോട് : പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയണ് തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.
പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്.
തുടര്‍ന്ന് വടകര, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എങ്ങനെയാണ് തീപടര്‍ന്നതെന്നതില്‍ വ്യക്തതയില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




