പ്രണയവിവാഹം ; കൊയിലാണ്ടിയില്‍ വരനും സുഹൃത്തുക്കള്‍ക്കും നേരെ പട്ടാപകല്‍ ഗുണ്ടാ ആക്രമണം

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കൊയിലാണ്ടിയിലാണ് പട്ടാപകല്‍ നിക്കാഹിനെത്തിയ വരനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമണം നടത്തിയത്. വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ കൈവശമുള്ള സംഘം അങ്ങാടിയില്‍ വെച്ച് കാറിലുള്ള വരനേയും സംഘത്തേയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എട്ടുപേരടങ്ങിയ ഗുണ്ടാസംഘം കാര്‍ അടിച്ചുതകര്‍ക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ടാണ് സംഭവം മുഹമ്മദ് സ്വാലിഹ് എന്ന് കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവീട്ടുകാരും ചര്‍ച്ച ചെയ്ത് പള്ളിയില്‍ വെച്ച് നിക്കാഹ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിക്കാഹിനായി പള്ളിയിലേക്ക് വരുന്ന വഴിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം സാലിഹ്വിനേയും കൂട്ടുകാരെയും ആക്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടത്.

നേരത്തെ സാലിഹിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ഇയാളെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്, ഇന്നലെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായിരിക്കുന്നത് ഇതുവരെ ആരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •