ഡിസംബര്‍ എട്ടിന് ഭാരതബന്ദ്

ദില്ലി: രാജ്യവാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. ഡിസംബര്‍ എട്ടിന് ചൊവ്വാഴ്ചയാണ് ് കര്‍ഷക സംഘടനകള്‍ ഭാരതബന്ദിന് ആഹ്ാവം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ സമരപരിപാടികളുമായി കര്‍ഷക സംഘടകള്‍ രംഗത്തെത്തിയിരിക്കുന്നത്. malabarinewsപ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെയും, കോര്‍പ്പറേറ്റുകളുടെയും കോലംകത്തിക്കും.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു. ദിനം പ്രതി നിരവധി കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിച്ചേരുന്നത്.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •