Section

malabari-logo-mobile

ജീവിത ശൈലീ രോഗങ്ങളുള്ളവരും സാന്ത്വന ചികിത്സയിലുള്ളവരും കോവിഡ് കൂടുതല്‍ ശ്രദ്ധിക്കണം

HIGHLIGHTS : Kovid should pay more attention to those with lifestyle diseases and those in palliative care

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, കാന്‍സര്‍ രോഗബാധിതര്‍, എച്ച്.ഐ.വി ബാധിതര്‍, ഹൃദയ-ശ്വാസകോശ രോഗങ്ങളുള്ളവര്‍, സാന്ത്വന ചികിത്സയില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഇങ്ങനെയുള്ളവരില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍  യാതൊരു കാരണവശാലും അവഗണിക്കരുതെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡി.എം.ഒ പറഞ്ഞു. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വീടുകളില്‍ തുടരാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം ആശുപത്രയില്‍ ചികിത്സ തേടണം.

രോഗം സ്ഥിരീകരിച്ചവര്‍ ശ്രദ്ധിക്കേണ്ടത്

സ്വയം നിരീക്ഷിക്കുക. അപകടകരമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍  ഉടനടി വൈദ്യസഹായം തേടണം.

അപകടകരമായ ലക്ഷണങ്ങള്‍

കുറയാതെ തുടരുന്ന കടുത്ത പനി (മൂന്ന് ദിവസമായി 100 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍), നെഞ്ചില്‍ നീണ്ടുനില്‍ക്കുന്ന വേദന, മര്‍ദ്ദം ആശയക്കുഴപ്പം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്തക്ഷീണവും പേശീവേദനയും,  ഓക്സിജന്‍ സാച്ചുറേഷനിലുള്ള കുറവ്(ഇതു് ഒരു പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാം. ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിങുകളില്‍ എസ്.പി.ഒ 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛ്വാസ നിരക്ക് ഒരു മിനിറ്റില്‍ 24-ല്‍ കൂടുതലോ) ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും താമസിക്കാതെ ആരോഗ്യ കേന്ദ്രവുമായോ,  കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കുക. വായു സഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എല്ലായ്പോഴും മാസ്‌ക് ഉപയോഗിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക.

ഹോം ഐസൊലേഷനില്‍ ഉള്ള രോഗിയെ
പരിചരിക്കുന്നവര്‍ പ്രത്യേകം  ശ്രദ്ധിക്കേണ്ടത്

മാസ്‌ക്ക് ശരിയായി ധരിക്കുക, രോഗിയെ പരിചരിക്കുമ്പോള്‍ എന്‍95 മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കുക, മാസ്‌ക്കിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കരുത്, ഒരു മാസ്‌ക്ക് ആറു മണിക്കൂര്‍ മാത്രം, മാസ്‌ക്ക് നനയുകയോ അഴുക്കു പുരളുകയോ ചെയ്താല്‍ ഉടന്‍ തന്നെ മാറ്റണം.

കൈകളുടെ ശുചിത്വം

സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ അണുവിമുക്തമാക്കുക, അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് വായിലോ, മൂക്കിലോ, കണ്ണുകളിലോ, മുഖത്തോ സ്പര്‍ശിക്കരുത്, രോഗിയുടെ ശരീരസ്രവങ്ങളുമായി ഒരു കാരണവശാലും സമ്പര്‍ക്കത്തില്‍ വരരുത്. രോഗിയെ പരിചരിക്കുമ്പോള്‍ കൈയ്യും നിര്‍ബ്ബന്ധമായും ധരിക്കുക, കയ്യുറ ധരിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ അണുവിമുക്തമാക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: ജില്ലാതല കണ്‍ട്രോള്‍ റൂം, 0483 2737858, 0483 2733251,252,253. കോവിഡ് കാലത്ത് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ മാനസിക ആരോഗ്യപദ്ധതിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.ഫോണ്‍: 7593843617, 7593 843625.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!