കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ശാസ്ത്രരംഗത്ത് വനിതകളെ പ്രോത്സാഹിപ്പിക്കണം – കാലിക്കറ്റ് വി.സി.

ശാസ്ത്രരംഗത്ത് വനിതകളെ പ്രോത്സാഹിപ്പിക്കണം – കാലിക്കറ്റ് വി.സി.

ശാസ്ത്രരംഗത്ത് വനിതകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി സര്‍വകലാശാലാ ഐ.ക്യു.എ.സി. സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് ഉള്‍പ്പെടെ കേരളത്തിലെ സര്‍വകലാശാലകളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വനിതകളാണ് കൂടുതലുള്ളത്. ശാസ്ത്ര ലോകത്ത് മെച്ചപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ വനിതകള്‍ക്ക് കഴിയുമെന്നും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. എ. പ്രേമ മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥികളും ഫുള്‍ ബ്രൈറ്റ്-കലാം ഫെലോഷിപ്പ് ജേതാവുമായ എം.എസ്. അമൃത, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വനിതാ ശാസ്ത്രജ്ഞ പ്രോജക്റ്റിന് അര്‍ഹത നേടിയ എ.ടി. ഫാത്തിമ ഷിറിന്‍ ഷന, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.‘സൈക്കോവ്-22’ സെമിനാര്‍ സമാപിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം സംഘടിപ്പിച്ച ‘കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം’ ദേശീയ സെമിനാര്‍ സമാപിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്  സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എ. ഉമേഷ് സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി. മഹാമാരിക്കാലത്ത് മനഃശാസ്ത്രപരമായി ആളുകളെ നേരിടാന്‍ പോലീസിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവില്‍ ജീവിക്കുന്നവര്‍ക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും മാനസികാശ്വാസം നല്‍കുന്നതിനും പ്രത്യേക സമീപനം തന്നെ പോലീസ് സ്വീകരിച്ചതായി ഉമേഷ് അഭിപ്രായപ്പെട്ടു. ഡോ. കെ. മണികണ്ഠന്‍, ഡോ. പി.എ. ബേബി ഷാരി, ഡോ. നീതുലാല്‍, ഡോ. റംഷീദ, ഡോ. രജനി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് ഗുപ്ത, സായന്തന്‍ ദത്ത, അഖ്‌സ ഷെയ്ഖ്, സൂര്യപ്രതാപ് ദേഖ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു. തെറ്റുതിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവയുണ്ടെങ്കില്‍ 18-ന് വൈകീട്ട് 5 മണിക്ക് മുമ്പായി വരണാധികാരിയെ അറിയിക്കണം.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ 15 മുതല്‍ 21 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021  മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖംകാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടികഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും.

Share news
error: Content is protected !!
Scroll to Top