കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം: മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം സംഭവിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുല്‍ അസീസ്(69) ആണ് മരിച്ചത്. ഇദ്ദേഹം റിട്ടയേഡ്എഎസ്‌ഐ ആണ്.
നേരത്തെ ദുബൈയില്‍ നിന്നും നാട്ടിലെത്തിയ മട്ടാഞ്ചേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കഴിഞ്ഞ അഞ്ചുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടയാണ് അസീസിന്റെ ജീവന്‍ നിലനിര്‍ത്തിയത്.

ഇയാള്‍ക്ക് എവിടെ നിന്നാണ്‌കോവിഡ് ബാധയേറ്റത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു

Share news
error: Content is protected !!
Scroll to Top