പൊന്നാനി സ്‌റ്റേഷനിലെ പോലീസുകാരും കോസ്റ്റല്‍ വാര്‍ഡനും കൊവിഡ് രോഗമുക്തി നേടി

തിരൂര്‍:പൊന്നാനി പോലീസ് സ്റ്റേഷനിലേയും,പൊന്നാനി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേയും കൊവിഡ് സ്ഥിരീകരിച്ചിരുന്ന എല്ലാ പോലീസുകാരും,കോസ്റ്റല്‍ വാര്‍ഡനും രോഗമുക്തി നേടി.

ജൂലായ് മാസം 7, 8 തിയ്യതിയില്‍ പൊന്നാനി എ വി ഹൈസ്‌കൂളില്‍ വെച്ചു നടന്ന സര്‍വ്വലന്‍സ് ടെസ്റ്റിലായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ചികില്‍സക്കു ശേഷം രോഗമുക്തി നേടി തിരിച്ചെത്തി ഹോം ക്വാന്റെയ്‌നില്‍ പ്രവേശിച്ചു.

28 ദിവസത്തെ കര്‍ശന ക്വാറന്റെനാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.
പോലീസുകാര്‍ ചികില്‍സകഴിഞ്ഞ് രോഗമുക്തി നോടിയതില്‍ പോലീസുകാര്‍ക്കിടയില്‍ ആത്മവിശ്വാസവും ആഹ്‌ളാദവും വര്‍ദ്ധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top