ദുബായ് ഭരണാധികാരി 203 തടവുകാര്‍ക്ക് മാപ്പു നല്‍കി

Dubai ruler pardons 203 prisoners ദുബായ് ഭരണാധികാരി 203 തടവുകാര്‍ക്ക് മാപ്പു നല്‍കി

ദുബായ്: ദുബായിലെ 203 തടവുകാര്‍ക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ജയില്‍ മോചിതരാകുന്നവര്‍ക്ക് ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം പങ്കുചേരാന്‍ കഴിയുമെന്നും ദുബായ് അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

മോചിതരാകുന്ന തടവുകാര്‍ക്ക് ജീവിതത്തില്‍ പുതിയൊരു തുടക്കത്തിനുള്ള അവസരം നല്‍കുക എന്നതുകൂടിയാണ് ലക്ഷ്യമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.