കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

തിരൂരങ്ങാടി: പമുഖ പണ്ഡിതനും താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ പൗത്രനുമായ തിരൂരങ്ങാടിയിലെ കല്ലുങ്ങലകത്ത് കുഞ്ഞുട്ടി മുസ്ലിയാരുടെ മകന്‍ കുഞ്ഞിമോന്‍ എന്ന അബ്ദുല്‍ ഖാദിര്‍ഹാജി (70) നിര്യാതനായി. ശക്തമായ പനിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് കൊവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു ഇന്ന് പുലര്‍ച്ചെ മഞ്ചേരി കൊവിഡ് ആശുപത്രിയിലായിരുന്നു മരണം.
തിരൂരങ്ങാടി പള്ളിപ്പറമ്പ് നൂറുല്‍ ഹുദാ മദ്‌റസകണ്‍വീനര്‍, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട്, എസ് എം എതിരൂരങ്ങാടി റീജിണല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു.

ഭാര്യ: സഫിയ്യ.മക്കള്‍: ശബീര്‍, സ്വാദിഖ് (ബംഗ്ലുരു) ശഫീഖ്, ശിഫ, ശാക്കിറ .
മരുമക്കള്‍: ഒ കെ ജഅഫര്‍ ഊരകം, സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി കൊടിഞ്ഞി, ശബീബ, നാജിയ, നസ്‌റീന.

Share news
error: Content is protected !!
Scroll to Top