കണ്ണൂര്‍ : കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് മരിച്ചു. 71 വയസ്സായിരുന്നു. പരിയാപുരം മെഡിക്കല്‍ കോളേജില്‍ അതീവഗുരതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7.15 മണിയോടെയാണ് മരണം
രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടത്. മാര്‍ച്ച് 26നും 30നും തലശ്ശേരി ടെലി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് കണ്ണൂര്‍മിംസിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട കണ്ണൂര്‍മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മെഹറൂഫ്.
ഇയാള്‍ നാല് ദിവസമായി വെന്റിലേറ്ററിലായതിനാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയെ ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടൊള്ളു.എവിടെ വെച്ചാണ് രോഗം ബാധിച്ചതെന്നത് വ്യക്തമല്ല. ലോക്ക്ഡൗണ്‍ കാലത്ത് മാഹിയില്‍ പലയിടത്തും ഇയാള്‍ സഞ്ചരിച്ചിരുന്നതായും നൂറിലേറെ പേരുമായ് സമ്പര്‍ക്കംപുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്.




