മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നിലമ്പൂര്‍ , കോട്ടക്കല്‍ സ്വദേശികള്‍ക്ക്

രണ്ട് പേരും നിസാമുദ്ധീനില്‍ നിന്നും വന്നവര്‍
മലപ്പുറം:  ഇന്ന് മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 പേര്‍ റിപ്പോര്‍ട്ട് ചെയ്തു നിലമ്പൂര്‍ ചുങ്കത്തറ, കോട്ടക്കല്‍ കോഴിച്ചിന സ്വദേശികള്‍ക്കാണ് ഇന്ന് കോവിഡ് പോസറ്റീവ് ആയത്. ഇരുവരും നിസാമുദ്ധീന്‍ മതസമ്മേളത്തില്‍ പങ്കെടുത്തു മടങ്ങിയവരാണ്.

ഇരുവരുടെയും വിശദമായ റൂട്ട് മാപ്പ് താഴെ

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി .30 വയസ്.
മാര്‍ച് 7 ന് ഏഴംഗ സംഘമായി കോഴിക്കോട് കണ്ണൂര്‍ വഴി വിമാനത്തില്‍ ഡല്‍ഹി നിസാമുദീനില്‍.10 വരെ അവിടെ.മാര്‍ച് 7, 8 നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.10 ന് ഉത്തര്‍പ്രദേശിലെ ദയൂബന്ദിലും അവിടെ നിന്ന് ലഖ്‌നൗവിലുമെത്തി.മാര്‍ച് 12 വരെ അവിടെ താമസിച്ച ശേഷം ഉച്ചക്ക് 3 ന് ഡല്‍ഹിയിലെത്തി 6 E 6193 ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 7 ന് നെടുമ്പാശേരിയില്‍ .സംഘത്തിലുണ്ടായിരുന്ന അങ്കമാലി സ്വദേശിയുടെ കാറില്‍ 4 പേര്‍ അങ്കമാലിയിലെത്തി.കെ.എസ്.ആര്‍.റ്റി .സി യില്‍ രാത്രി 12 ന് പെരിന്തല്‍മണ്ണയിലെത്തി. അവിടെ തബ്ലീഗ് പള്ളിയില്‍ താമസിച്ചു.13 ന് രാവിലെ ബൈക്കില്‍ വെള്ളുവാമ്പലത്തെത്തി. 9 പേരോടൊപ്പം ജമാഅത്തില്‍ പങ്കെടുത്തു.15 ന് വെള്ളൂരിലെത്തി 19 ന് 17 അംഗ സംഘമായി ആലത്തൂര്‍ പടിയിലെത്തി. 24 വരെ അവിടെ പള്ളിയില്‍. 24 ന് ചുങ്കത്തറയിലെ പള്ളിയിലെത്തി. 5 പേര്‍ക്കൊപ്പം അവിടെ 3 ദിവസം. 27 ന് സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റി. വീട്ടുകാരുമായും നാട്ടുകാരുമായും സമ്പര്‍ക്കത്തില്‍.മാര്‍ച് 31ന് വീട്ടിലെത്തി.ഏപ്രില്‍ 8 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സിലെത്തി സാമ്പിള്‍ നല്‍കി മടങ്ങി.സ്ഥിരീകരിച്ചതോടെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ്‌ഐസൊലേഷന്‍

കോട്ടക്കല്‍ കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ .മാര്‍ച്ച് 7 ന് കരിപ്പൂര് വഴി ഡല്‍ഹി. 7 മുതല്‍ 10 വരെ നിസാമുദീനിലെ ബംഗ്ലാവാലി പള്ളിയില്‍.മാര്‍ച് 10 മുതല്‍ 11 വരെ ഡല്‍ഹിയിലെ ബ്രിഡ്‌കോ ഫ്‌ളാറ്റില്‍.11 ന് രാവിലെ എ 425 വിമാനത്തില്‍ ഉച്ചക്ക് 12ന് കരിപ്പൂരിലെത്തി.കൂടെയുണ്ടായിരുന്ന ഒരാള്‍ക്കൊപ്പം കാറില്‍ കുന്നുംപുറത്തെത്തി. അവിടെ നിന്ന് സഹോദരന്റെ മകനൊപ്പം മറ്റൊരു കാറില്‍ വീട്ടില്‍.മാര്‍ച് 12ന് പെരിന്തല്‍മണ്ണ തബ്ലീഗ് പള്ളിയില്‍ ജുമാ നമസ്‌ക്കരത്തില്‍ 100 ല്‍ അധികം പേര്‍ക്കൊപ്പം പങ്കെടുത്തു.12 ന് രാത്രി പാലച്ചിറമാട് മദ്രസയില്‍ 30 പേര്‍ക്കൊപ്പം ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു. 14 ന് കോഴിച്ചെനയില്‍ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു. 19 ന് കോട്ടക്കലിലെ സ്വന്തം സ്ഥാപനത്തില്‍ 4 പേര്‍ ക്കൊപ്പം മീറ്റിംഗില്‍ പങ്കെടുത്തു. അന്ന് രാത്രി കോട്ടക്കല്‍ തബ്ലീഗ് പള്ളിയില്‍ 100 ഓളം പേര്‍ക്കൊപ്പം നമസ്‌ക്കാരം. 20ന് ഉച്ചയ്ക്ക് കോട്ടക്കല്‍ തബ്ലീഗ് പള്ളിയില്‍ 300. ല്‍ അധികം പേര്‍ ക്കൊപ്പം നമസ്‌ക്കാരം. 21 മുതല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍. ഭാര്യ, 8 മക്കള്‍, ജോലിക്കാരന്‍ അടുത്തുള്ള സഹോരനും ഭാര്യയും അവരുടെ 3 മക്കള്‍, 2 മരുമക്കള്‍, 2 പേരമക്കള്‍ എന്നിവരുമായി അടുത്തിടപഴകി.ഏപ്രില്‍ 8 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സ്വന്തം കാറിലെത്തി വീട്ടിലേക്ക്. ഇന്നു മുതല്‍ മഞ്ചേരി മെഡക്കല്‍ കോളേജില്‍

Share news
error: Content is protected !!
Scroll to Top