കോവിഡ് വിലക്ക് ലംഘിച്ച് വിവാഹം: ലീഗ് നേതാവ് നൂര്‍ബിനാ റഷീദിനും മകനുമെതിരെ പോലീസ് കേസ്

കോഴിക്കോട് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കോഴിക്കോട് ചേവായൂര്‍ പോലീസ് പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.

ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് കേസ്. ഈ മാസം 21ാം തിയ്യതി നുര്‍ബീന റഷീദിന്റെ മകളുടെ വിവാഹം നടന്നത്. ഈ വിവാഹത്തില്‍ 14ാം തിയ്യതി അമേരിക്കയില്‍ നിന്നെത്തി ക്വാറന്റയിനില്‍ കഴിയുന്ന മകനും പങ്കെടുത്തു.
നൂര്‍ബിന റഷീദിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം.

മുസ്ലീംലീഗിന്റെ പോഷക സംഘടനയായ വനിതാലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സക്രട്ടറിയാണ് നുര്‍ബീന. മുന്‍ വനിതാകമ്മീഷന്‍ അംഗവുമാണ്.

Share news
error: Content is protected !!
Scroll to Top