കേന്ദ്രപട്ടികയില്‍ കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ് സോണില്‍ : 2 ജില്ലകള്‍ ഗ്രീന്‍ സോണില്‍

ദില്ലി : രാജ്യത്ത് കോവിഡ് വ്യപനം തടയുന്നതിനായി പ്രഖ്യാപിച്ച ജില്ലകളുടെ സോണുകളുടെ പുതുക്കിയ പട്ടിക കേന്ദ്രം പുറത്തിറക്കി.

കേരളത്തില്‍ കണ്ണൂരും കോട്ടയവുമാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വയനാടും എറണാകുളവും ഗ്രീന്‍ സോണിലേക്ക് മാറിയിട്ടുണ്ട്. മറ്റ് പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
രാജ്യത്ത് 319 ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. ജില്ലകള്‍ ഓറഞ്ച് സോണിലും 130 ജില്ലകള്‍ റെഡ് സോണിലുമാണ്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളല്ലാം റെഡ് സോണിലാണ്.

മെയ് മൂന്നിന് ശേഷമായിരിക്കും അനുവദിക്കുന്ന ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഹോട്ടസ്‌പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരനാണ് സാധ്യതയെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top