Section

malabari-logo-mobile

കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികനെ രക്ഷിക്കാന്‍ കള്ളസാക്ഷിപറഞ്ഞ മാതാപിതാക്കള്‍ക്കെതിരെ കേസടുക്കണമെന്ന് കോടതി

HIGHLIGHTS : കണ്ണുര്‍:  കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികനെ രക്ഷിക്കാന്‍ കള്ളസാക്ഷി പറഞ്ഞ പീഡനത്തിനിരയായ

കണ്ണുര്‍:  കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികനെ രക്ഷിക്കാന്‍ കള്ളസാക്ഷി പറഞ്ഞ പീഡനത്തിനിരയായ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കുറ്റക്കാരനായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍
മാതാപിതാക്കള്‍ കള്ളസാക്ഷി പറഞ്ഞെന്നാണ് പോക്‌സോ കോടതിയുടെ കണ്ടെത്തല്‍. പോലീസിനോടാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ കേസില്‍ വൈദികനെ രക്ഷിക്കാന്‍ സ്വന്തം മകളെ പീഡിപ്പിച്ചതിന്റെ
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വരെ പെണ്‍കുട്ടിയുടെ പിതാവ് തയ്യാറായിരുന്നു. ഇതിനിടെ പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും അതിന് ശാസ്ത്രീയമായ പരിശോധന വേണമെന്നും മാതാപിതാക്കള്‍ തന്നെ ആവിശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിയായ ഫാദറും കോടതിയിലെത്തി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

sameeksha-malabarinews

ഒരു ബാലികയെ ഒരു പുരോഹിതന്‍ ലൈംഗിക പീഡപ്പിച്ച കേസില്‍ മതപൗരോഹിത്യസമുഹം ഇത്രമേല്‍ നേരിട്ട് ഇടപെടുന്നതും, മാതാപിതാക്കളടക്കം നിര്‍ലജ്ജം അതിന് വഴങ്ങിക്കൊടുക്കുന്നതിനും സാക്ഷിയായ കേസാണിത്.
ഈ കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 60 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ശിക്ഷകളല്ലാം കൂടി 20 വര്‍ഷത്തെ കഠിനതടവായി അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!