വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന്‍ അറസ്റ്റില്‍.

പിടിയിലായ വള്ളിക്കുന്ന് സ്വദേശി നേരത്തെയും സമാനകേസില്‍ പ്രതി
കരിപ്പൂര്‍ വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ അറസ്‌ററിലായ അധ്യാപകനെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും അധ്യാപകനുമായ എ.കെ അഷറഫി(50)നെയാണ് കരിപ്പൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഇയാളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ കേസില്‍ പരപ്പനങ്ങാടി പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നീലചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയതതിന് അറസ്റ്റിലായിരുന്നു. അന്ന് ഇയാള്‍ ഒരു പ്രമുഖ അധ്യാപകസംഘടനയുടെ നേതാവുമായിരുന്നു.

Related Articles