ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാരത്തണ്‍ റണ്‍

മലപ്പുറം : ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലങ്ങളില്‍ 18 ന് വൈകുന്നേരം 4മുതല്‍ 5. 30 വരെ പ്രചരണ മാരത്തോണ്‍ സംഘടിപ്പിക്കും. ഓരോ മണ്ഡലത്തില്‍ നിന്നും 100 ല്‍ കുറയാത്ത എം എസ് എഫ് അത്‌ലറ്റുകള്‍ പ്രത്യേക ടിഷര്‍ട്ട് ധരിച്ചാണ് മാരത്തോണില്‍ പങ്കെടുക്കുക.

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകവഹിച്ചുകൊണ്ടുള്ള പതാക ജാഥ എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടുപറമ്പില്‍ നിന്നും പ്രയാണം ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിക്കും.

വൈകീട്ട് 5 ന് സമ്മേളന നഗരിയില്‍ പതാകജാഥ എത്തിചേരും. ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഏറ്റുവാങ്ങും.

Share news
error: Content is protected !!
Scroll to Top