HIGHLIGHTS : Kottuli wetland filling: Earthmoving machine seized
എരഞ്ഞിപ്പാലം : വാഴത്തിരുത്തി പ്രദേശത്ത് ഇറ ക്കിയ മണ്ണ് നിരപ്പാക്കാന്‍ കൊണ്ടു വന്ന മണ്ണുമാന്തി യന്ത്രം പിടികുടി. എക്‌സിബിഷന്‍ ഗ്രൗണ്ട് നിരപ്പാക്കു ന്നതിനിടെയാണ് ഡെപ്യൂട്ടി തഹ സില്‍ദാര്‍ പി വി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ട്രേഡ് സെന്ററിന് സമീപത്തുനിന്ന് യന്ത്രം പിടികൂടിയത്.
ഡാറ്റാ ബാങ്കില്‍ ഉള്‍ പ്പെട്ട സ്ഥലമാണിത്. നിര്‍മാണ പ്രവൃത്തി നടത്തുന്നതിന് കോര്‍പ റേഷന്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലം കുടിയാണ്. ശനി പകല്‍ 11.30നാണ് ഡെപ്യൂട്ടി തഹസില്‍ദാ റുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് യന്ത്രം പിടികൂടിയത്. മണ്ണുമാന്തി യന്ത്രം താലൂക്ക് ഓഫീസില്‍ എത്തിച്ചു. തിങ്കളാഴ്ച ഉടമകളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകിട്ടിയാല്‍ റിപ്പോര്‍ട്ട് തയ്യാറാ ക്കി കലക്ടര്‍ക്ക് കൈമാറും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു