കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതിയെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി മുന്‍ വൈദികനെ വിവ്ാഹം ചെയ്യാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുള്ള റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്ാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഇതിന് റോബിന് ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വനീത് ശരണ്‍, ദിനേഷ് മഹേശ്വരി എന്നിവര്‍ അംഗങ്ങളായ ബെഢ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോക്‌സോ കോടതി 2019 ഫെബ്രുവരിയില്‍ റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണെമ്ന്ന അവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല.

Share news
error: Content is protected !!
Scroll to Top