കേരള ബ്ലാസ്റ്റേഴ്സിന്റെ 29 അംഗ പ്രി സീസണ്‍ സ്‌ക്വാഡില്‍ ഇടം പിടിച്ച് പരിയാപുരത്തിന്റെ ഷഹജാസും

പെരിന്തല്‍മണ്ണ: ആരവങ്ങളേറുന്ന മൈതാനങ്ങളില്‍ കാല്‍പന്ത് കളിക്കൊണ്ട് ശ്രദ്ധേയനായ കളിക്കാരന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. കേരള ബ്ലാസ്റ്റര്‍സിന്റെ 29 അംഗ സീനിയര്‍ ടീമിലാണ് ഷഹജാസ് ഇടം പിടിച്ചത്.

2015 മുതല്‍ 2017 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേര്‍വ് ടീമില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷഹജാസ് 2017-18 വര്‍ഷത്തില്‍ ബാംഗ്‌ളൂര്‍ ഓസോണ്‍ എഫ് സി ടീമിലായിരുന്നു.2019ല്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിക്കുകയും പിന്നീട് റിസേര്‍വ് ടീമില്‍ ക്യാപ്റ്റന്‍ ആയി കളം നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

ജേഷ്ടസഹോദരന്‍ ശഹബാസിന്റെ പരിശീലനത്തിലാണ് ഷഹജാസ് കാല്‍പന്ത് കളിയില്‍ മികവ് പുലര്‍ത്തിയത്. ഒപ്പം കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും.

 

 

Share news
error: Content is protected !!
Scroll to Top