Section

malabari-logo-mobile

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ നഗരങ്ങള്‍ വളഞ്ഞ് താലിബാന്‍

HIGHLIGHTS : The Taliban besieged cities in western Afghanistan

കാബുള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ മൂന്ന് നഗരംകൂടി താലിബാന്‍ വളഞ്ഞു. ഹെറാറ്റ്, ലഷ്‌കര്‍, കാണ്ഡഹാര്‍ നഗരങ്ങള്‍ ആക്രമിച്ച താലിബാന്‍ ഏതാണ്ട് എല്ലാ പ്രദേശവും കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്, അമേരിക്കന്‍- നാറ്റോ സൈനിക പിന്മാറ്റം ആരംഭിച്ചതുമുതല്‍ രാജ്യത്തിന്റെ ഗ്രാമീമ മേഖലയെയാകെ കീഴടക്കിയ ശേഷമാണ് പ്രധാന നഗരങ്ങള്‍ക്കുനേരെയുള്ള താലിബാന്‍ നീക്കം.

താലിബാന്‍ വിജയം ഏറെക്കുറെ സുനിശ്ചിതമായ കാണ്ഡഹാറില്‍നിന്ന് പതിനായിരത്തോളം പേര്‍ പലായനം ചെയ്തു.

sameeksha-malabarinews

20 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ താലിബാന്‍ -സൈന്യംപോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍, പാക് അതിര്‍ത്തികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പകുതി പ്രദേശങ്ങളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!