കാമുകന്‍ ഫോണെടുക്കാത്തതിന് റെയില്‍വേ ആര്‍പിഎഫ് മുറി പൂട്ടി യുവതി: പോലീസുകാരെ കുരുക്കിയത് ഒരു രാത്രി മുഴവന്‍

കോട്ടയം; കാമുകനെ തേടി കോട്ടയം റെയില്‍വേ സ്റ്റഷനിലെത്തിയ യുവതി റെയില്‍വേ പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം.

ശനിയാഴ്ച രാത്രി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കാമുകന്‍ വരുമെന്ന് പറഞ്ഞതനുസരിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി ദീര്‍ഘനേരം കാത്തിരുന്നിട്ടും അയാളെത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പരിഭ്രാന്തയായ യുവതി സ്‌റ്റേഷനിലുണ്ടായിരുന്ന ആര്‍പിഎഫിനെ ബന്ധപ്പെട്ടു. അവര്‍ യുവതിയോടെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. വീട്ടുകാരുടെ ഫോണ്‍നമ്പറും ആവിശ്യപ്പെട്ടു. ഇതോടെ യുവതി ആര്‍പിഎഫിന്റെ മുറിയിലേക്ക് ഓടിക്കയറി കതക് ഉള്ളില്‍ നിന്നും പൂട്ടി.

കതക് തുറക്കാന്‍ ആര്‍പിഎഫുകാര്‍ ജനലിലൂടെ നയത്തിലും, ഭീഷണിയുടെ ഭാഷയിലും ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. പഴയ ഇരുമ്പുവാതിലായതിനാല്‍ കതക് തള്ളിത്തുറക്കാനുള്ള ശ്രമവും നടന്നില്ല. ഇതോടെ രാത്രി മുഴവന്‍ പോലീസുകാര്‍ പുറത്ത് നിരീക്ഷിച്ചു.

രാവിലെയായിട്ടും യുവതി വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാഞ്ഞതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഫയര്‍ഫോഴസിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ മെല്ലെ അനുനയിപ്പിച്ച് ജനിലനടുത്തെത്തിച്ചു. ജനലിനടുത്തെത്തി സംസാരിക്കുന്നതിനിടെ യുവതിയുടെ കയ്യില്‍ പിടികെട്ടിയ ഉദ്യോഗസ്ഥര്‍ അവരെ അങ്ങിനെതന്നെ പിടിച്ചുനിര്‍ത്തി.

ഇതിനെ മറ്റുള്ളവര്‍ പിറകിലെ ജനലിലൂടെ ഇരുമ്പു കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോക്ക് മാറ്റി തുറന്ന് ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടോടെ ബന്ധുക്കളെത്തി യുവതിയെ വൈകീട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.

Share news
error: Content is protected !!
Scroll to Top