കോട്ടക്കലില്‍ യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടക്കല്‍ ആശുപത്രിയിലെ കാര്‍പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍. കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസാ(40)ണ് മരിച്ചത് അല്‍മാസ് ആശുപത്രിയുടെ പാര്‍ക്കിങ്ങ് ഏരിയയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്്. ഇന്ന് ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുയായിരുന്നു. ഡ്രൈവിങ്ങ് സീറ്റില്‍ ചാര ഇരിക്കുന്ന രീതിയിലാണ് അനീസിന്റെ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം
തിരൂര്‍ ഡിവൈഎസ്പി പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ദ്ധരും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Share news
error: Content is protected !!
Scroll to Top