തിരൂരില്‍ ഒന്നരവയസ്സുള്ള മകളേയും യുവതിയേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍  കാണാതായ യുവതിയേയും ഒന്നര വയസ്സുള്ള മകളേയും വീടിനടുത്ത പറമ്പിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലത്തിയൂര്‍ ബീരാഞ്ചിറക്കടുത്ത് പി.കെ പടിയിലെ കൊടക്കല്‍ പാടത്തെ പീടിയേക്കല്‍ ഷഫീക്കിന്റെ ഭാര്യ ആബിദ(33), മകള്‍ ഷഫ്ന ഫാത്തിമ എന്നിവരെയാണ് ഇന്ന് രാവിലെ അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ആബിദയെയും കുഞ്ഞിനേയും പുലര്‍ച്ചെ മുതല്‍ കാണാതാവുകയും രാവിലെ അയല്‍വീട്ടിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
്ഷഫീക്കും ആബിദയും കുഞ്ഞും ഒരുമിച്ചാണ് കിടന്നിരുന്നത്. ഒരു മണിയോടെ വീട്ടിലെ മറ്റൊരു കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ഷഫീക്ക് ഉണര്‍ന്നപ്പോഴാണ് ഭാര്യയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനേയും കാണാനില്ലെന്ന മനസ്സിലായി. വീടിനു പുറക് വശത്തെ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. രാത്രി തന്നെ നാട്ടുകാരെ കൂട്ടി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. രാവിലെ തെരച്ചില്‍ തുടരുന്നതിനിടെ തൊട്ടടുത്ത വീട്ടുവളപ്പിലെ കിണറിന്റെ കരയില്‍ ആബിദയുടെ ചെരിപ്പ് കാണുകയായിരുന്നു. അതോടെ നാട്ടുകാര്‍ കിണറ്റിലിറങ്ങി പരിശോധിച്ചപ്പോളാണ് ആബിദയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

പ്രവാസിയായ ഷഫീഖ് ഇപ്പോള്‍ നാട്ടിലുണ്ട്. ഇവര്‍ക്ക് ഏഴുവയസ്സുകാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top