Section

malabari-logo-mobile

വരികളില്‍ രാഷ്ടീയം ചാലിച്ച്‌ സുബിയുടെ പാട്ടുജീവിതം

HIGHLIGHTS : കോട്ടക്കല്‍ : തെരഞ്ഞെടുപ്പിന്റെ ആവേശത്തിന്‌ മാറ്റുകൂട്ടാന്‍ സുബിയുടെ രാഷ്ടീയ പാട്ടുകളും. തിരഞ്ഞെടുപ്പ്‌ ഗാനങ്ങള്‍ക്ക്‌ ഭാവനയുള്ള വരികള്‍ മെനഞ്ഞെടുത...

Untitled-1 copyകോട്ടക്കല്‍ : തെരഞ്ഞെടുപ്പിന്റെ ആവേശത്തിന്‌ മാറ്റുകൂട്ടാന്‍ സുബിയുടെ രാഷ്ടീയ പാട്ടുകളും. തിരഞ്ഞെടുപ്പ്‌ ഗാനങ്ങള്‍ക്ക്‌ ഭാവനയുള്ള വരികള്‍ മെനഞ്ഞെടുത്ത്‌ ആസ്വാദക മനസ്സില്‍ ഇടം തേടുകയാണ്‌ പോളിയോ ബാധിച്ച കോഴിച്ചെന സ്വദേശി സുബിയെന്ന കളളിയത്ത്‌ സുബൈര്‍. ഒന്നര വയസ്സില്‍ ഇരുകാലുകളും തളര്‍ന്ന സുബിയുടെ വീട്ടുപടിക്കല്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ തിരക്കാണ്‌. വൈകല്യങ്ങള്‍ മൂലം തളര്‍ന്ന ജീവിതത്തില്‍ അക്ഷരാഭ്യാസം പോലും സ്വായത്തമാക്കാന്‍ കഴിഞ്ഞില്ലങ്കിലും ജീവിതവഴിയില്‍ ഇമ്പമുള്ള വരികള്‍ മൂളിയെടുത്ത്‌ സുഹൃത്തുക്കളുടെ സഹായത്തോടെ കോറിയിടുകയാണ്‌ ഈ 31 കാരന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിന്‌ വേണ്ടിയും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ്‌ ബഷീറിനു വേണ്ടിയും രാഷ്ടീയ ചാലിച്ച വരികള്‍ കോര്‍ത്തിണക്കിയത്‌ സുബിയാണ്‌. 20 ാം വയസ്സില്‍ കൂട്ടുകാരുടെ പ്രോല്‍സാഹനത്തിലാണ്‌ സുബി തന്റെ പാട്ടുജീവിതത്തിന്‌ തുടക്കമിട്ടത്‌. മറ്റു പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും കൂടുതല്‍ രാഷ്ടീയ ഗാനങ്ങളും രചിച്ചത്‌ ലീഗിനു വേണ്ടിയാണ്‌. കൂടാതെ വിവിധ രാഷ്ടീയ പാര്‍ട്ടികളും പാട്ടെഴുതി നല്‍കാന്‍ സുബിയെ സമീപിക്കാറുണ്ട്‌.

20 വയസ്സുവരെ താഴെകോഴിച്ചെനയില്‍ ആര്‍ട്ടിസ്‌റ്റായി ജോലി ചെയ്‌തു. വൈകല്യങ്ങളെ അതിജീവിച്ച്‌ ചുമരെഴുത്തും ബാനര്‍ വരയുമായിരുന്നു സുബിയുടെ ജീവിതമാര്‍ഗം. സുഹൃത്തുക്കളുടെ സഹായത്തോടെ വേദികളില്‍ പാട്ടുപാടാനും ഈ യുവാവ്‌ സമയം കെത്താറുണ്ട്‌.
ന്യൂജനറേഷന്‍ മാപ്പിളപ്പാട്ട്‌ ആല്‍ബങ്ങളായ കടല്‍പണിക്കാരന്‍,എന്റെ ഇണക്കിളി എന്നിവക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചത്‌ സുബിയാണ്‌. നിലവില്‍ തിരഞ്ഞെടുപ്പ്‌ ആസന്നമായതോടെ പാട്ടെഴുത്തിന്റെ തിരക്കിലാണ്‌ രാവും പകലും. പെരുമണ്ണ പരേതനായ ഹംസ-ആയിശ ദമ്പതികളുടെ മകനാണ്‌ ഈ യുവാവ്‌. ഭാര്യ സുഹ്‌റയും രണ്ടുമക്കളും അടങ്ങിയതാണ്‌ കുടുംബം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!