കോട്ടക്കലില്‍ ബൈക്ക് അപകടത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു;മരിച്ചത് വടകര സ്വദേശി

കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടി ജങഷന് സമീപം കോട്ടക്കല്‍ ആയുര്‍വേദ കോളേജ് പടിയില്‍ വാഹനപകടത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു. വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്.

ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സഹല്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം. യാത്രക്കാരും പൊലീസും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കോഴിക്കോട് പയ്യോളിയിലെ ദര്‍സ് വിദ്യാര്‍ത്ഥിയാണ് സാലിഹ്. എറണാകുളത്തെ ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുഷ്‌റാബിയാണ് മാതാവ്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

Share news
error: Content is protected !!
Scroll to Top