പരപ്പനങ്ങാടിയില്‍ ബൈക്ക് അപകടം ഒരാള്‍മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടിപ്പു സുല്‍ത്താന്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.
താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് സീദ്ധീഖ് പളളിയുടെ സമീപത്ത് കുഞ്ഞായന്റ പുരയ്ക്കല്‍ അബ്ദുറഹിമാന്റെ മകന്‍ ജുനൈസ് (18) ആണ് മരിച്ചത് ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്തും , കാല്‍നടയാത്രക്കാരനായ ആവിയില്‍ ബീച്ചിലെ സജീര്‍ എന്നിവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താനൂര്‍ ഭാഗത്തു നിന്നും പരപ്പനങ്ങാടിയിലേക്ക് വരുന്ന ബൈക്ക് ആവിയല്‍ ബീച്ച് ഭാഗത്തു വെച്ചാണ് അപകടത്തില്‍ പെട്ടത്. കാല്‍നടയാത്രക്കാരനെ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപോര്‍ട്ട്.

ടെര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാനായി യാത്ര തിരിച്ചതാണ് യുവാക്കള്‍ എന്നാണ് വിവരം.

മരണപ്പെട്ട ജുനൈസിന്റ മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.

Related Articles