കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിര്‍വഹിച്ചു

പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തനത് വിഭവ സമാഹരണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി പറഞ്ഞു. വാട്ടര്‍ മെട്രോ രാജ്യത്തിന് തന്നെ മാതൃകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിര്‍വഹിച്ചു. പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ചരിത്ര സ്മാരകം അനാച്ഛാദനം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവന്‍കുട്ടി വാര്യര്‍ നിര്‍വഹിച്ചു. നാടക അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ മുരളിക്കുള്ള ആദരം നഗരസഭാ ഉപാധ്യക്ഷന്‍ പി.പി ഉമ്മര്‍ സമര്‍പ്പിച്ചു.

പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് 27 കോടി ചെലവഴിച്ച് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും പൂര്‍ത്തീകരിച്ചത്. ഒരേ സമയം 20 ലധികം ബസുകളെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റാന്‍ഡ്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്ററോളം വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, സ്റ്റാന്‍ഡിന് മുകളിലായി വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി, കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീര്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ഹനീഷ, ആലമ്പാട്ടില്‍ റസാക്ക്, പുതുക്കിടി മറിയാമു, പി.ടി അബ്ദുല്‍ നാസര്‍, പാറോളി റംല, കൗണ്‍സിലര്‍മാരായ ടി. കബീര്‍, കെ. ഗോപിനാഥന്‍, കെ.പി.എ റാഷിദ്, വിവിധ നഗരസഭ അധ്യക്ഷര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയ്ക്കല്‍ നഗരസഭാ സെക്രട്ടറി ആര്‍. കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top