പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ നാടകാവതരണം ശനിയാഴ്ച മുതല്‍ അവതരിപ്പിക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏപ്രില്‍ 29 , 30, മെയ് 1 തീയ്യതികളില്‍ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെക്കപ്പെട്ട നാടകമാണ് മെയ് 6,7,8 തീയ്യതികളിലുമായി അവതരിപ്പിക്കപ്പെടുന്നത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റിലാണ് നാടകാവതരണം നടത്തുന്നത്.
ഏപ്രില്‍ 29 -ന് ടിക്കെറ്റെടുത്തവര്‍ മെയ് 6 നും 30, മെയ് 1 തീയ്യതികളില്‍ ടിക്കെറ്റെടുത്തവര്‍ക്ക് യഥാക്രമം മെയ് 7, 8 തീയ്യതികളിലായി നാടകം കാണാവുന്നതാണ്. 29 ന് ടിക്കെറ്റെടുത്തവര്‍ കൗണ്ടര്‍ ഫോയിലും , മറ്റുള്ളവര്‍ ടിക്കറ്റുകളും പ്രവേശനത്തിനായി കൊണ്ടുവരേണ്ടതാണ്. വിവരങ്ങള്‍ക്ക്
9495416591, 8156 847648 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




