കോടിയുടെ കാരുണ്യം കുണ്ടോട്ടിയിലെ പെട്രോള്‍ പമ്പ്‌ ജീവനക്കാരന്‌

SABIK 1കൊണ്ടോട്ടി: ഇത്തവണത്തെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം കൊണ്ടോട്ടി പെട്രോള്‍ പമ്പ്‌ ജീവനക്കാരനായ യുവാവിന്‌. കൊണ്ടോട്ടി ഓട്ടപാറ സ്വദേശി മുസ്‌തഫയുടെ മകനായ അഞ്‌ജു എന്ന മുഹമ്മദ്‌ സാബിഖിനാണ്‌ ലോട്ടറിയടിച്ചത്‌..

ശനിയാഴ്‌ച നറുക്കെടുത്ത കാരുണ്യയുടെ കെജെ 554890 നമ്പറിലാണ്‌ സമ്മാനമടിച്ചത്‌.

സ്ഥിരം ലോട്ടറിയെടുക്കന്ന ശീലക്കാരനല്ലാത്ത സാബിഖ്‌ കഴിഞ്ഞ ദിവസം പമ്പിലെത്തിയ ലോട്ടറി വില്‍പ്പനക്കാരന്റെ നിര്‍ബന്ധം മൂലമാണ്‌ ടിക്കറ്റെടുത്തത്‌. ധന്യശ്രി ടിക്കറ്റായിരുന്നു ആദ്യം വില്‍പ്പനക്കാരന്‍ നല്‍കിയതെങ്ങിലും പാവപ്പെട്ട രോഗികള്‍ക്ക്‌ സഹായകമാകുമെന്ന്‌ കരുതിയാണ്‌ കാരുണ്യ ചോദിച്ചു വാങ്ങിയത്‌.

കോടീശ്വരനായെങ്ങിലും ഇപ്പോള്‍ ചെയ്യുന്ന ജോലി ഉപേക്ഷിക്കാനൊന്നും സാബിഖ്‌ തയ്യാറല്ല. വീടു പുതുക്കി പണിയാനും മുടങ്ങിയ വിദ്യഭ്യാസം തുടരാനുമാണ്‌ സാബിഖിന്റെ തീരുമാനം.

Share news
error: Content is protected !!
Scroll to Top