Section

malabari-logo-mobile

തിരൂവാലിയില്‍ കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ ഒരു സംഘം ആക്രമിച്ചു; ആറു പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : മഞ്ചേരി: കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘം യുവാക്കളെ തിരൂവാലി അങ്ങാടിയില്‍ വച്ച്‌ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

Untitled-1 copyമഞ്ചേരി: കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘം യുവാക്കളെ തിരൂവാലി അങ്ങാടിയില്‍ വച്ച്‌ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക്‌ പരിക്കേറ്റു പത്തിരിയാല്‍ സ്വദേശികളായ അല്ലിപ്ര നൗഫല്‍(21) കൈതക്കോരന്‍ ഹാഷ്‌മീര്‍(20) അത്തിമണ്ണില്‍ അര്‍ഷദ്‌(20) കട്ടേക്കാടന്‍ ഷിബില്‍(19), പൂന്തോട്ടത്തില്‍ ഷിബില്‍(20) കട്ടേക്കാടന്‍ സാലീം(19) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌ ഇതില്‍ നൗഫിലി്‌ന്റെയും ഹാഷ്‌മിറിന്റെയും നില ഗുരതരമാണ്‌.

ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
തിരുവാലി ചാത്തങ്ങോട്ട്‌ പടിയിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്നു യുവാക്കളെ തിരൂവാലി അങ്ങാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തിയാണ്‌ ആക്രമിച്ചത്‌. എടവണ്ണ പോലീസ്‌ കേസെടുത്തു.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!