കൊണ്ടയൂര്‍പടി ക്ഷേത്രം – വിളക്കത്തത്രപറമ്പ് റോഡ് മന്ത്രി ഡോ.കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത കൊണ്ടയൂര്‍പടി ക്ഷേത്രം – വിളക്കത്തത്രപറമ്പ് റോഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു. 116 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡ് 26 ദിവസങ്ങള്‍ക്കകമാണ് പണി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എ. ഷുക്കൂര്‍, വാര്‍ഡ് മെമ്പര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top