കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2013 മുതല്‍ പ്രവേശനം 1, 2 വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 9 വരേയും 170 രൂപ പിഴയോടെ 11 വരേയും ഫീസടച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 15-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

2018 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 8 വരേയും 170 രൂപ പിഴയോടെ 11 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. സോഷ്യോളജി മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എം.ഫില്‍ ഹിന്ദി പ്രവേശനം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. ഹിന്ദി 2020 പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 2-ന് കാലത്ത് 11 മണിക്ക് ഹിന്ദി പഠനവിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top