സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥനി മരിച്ചു. തലയ്ക്കും നട്ടെല്ലിനും സാരമായിപരിക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

വെള്ളയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി പത്താംക്ളാസ് വിദ്യാര്‍ത്ഥിനിയായ ഗൌരി ആത്മഹത്യക്ക് ശ്രമിച്ചത്.അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യചെയ്തതെന്ന്  ഗൌരിയുടെ പിതാവ് ആരോപിച്ചു .

അധ്യാപകരുടെ നടപടി ചോദ്യം ചെയ്തത് കുട്ടിയോടുള്ള പക കൂടാന്‍ ഇടയാക്കിയെന്നും ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി അധ്യാപകര്‍ വഴക്കു പറഞ്ഞിരുന്നുവെന്നും പ്രസന്ന കുമാര്‍ പറഞ്ഞിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഗൌരിയുടെ ക്ലാസ്സ്‌ ടീച്ചര്‍ അടക്കം രണ്ട് അധ്യാപകര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top