
എടപ്പാള്‍: കൊല്ലത്ത് ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് സ്വര്‍ണവും വജ്രവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ എടപ്പാളില്‍ പിടിയില്‍. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ഫൈസല്‍ (29), അഫ്‌സല്‍ (30), നിജാദ് (29), സെയ്താലി (28), അജിത്ത് (27) എന്നിവരെയാണ്
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ഹരി ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്.
എടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ഡില്‍ ഒളിവില്‍ കഴിയുകയാ യിരുന്നു പ്രതികള്‍. ഇവരില്‍നി ന്നും വജ്രവും അഞ്ച് മൊബൈല്‍ ഫോണും കണ്ടെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കേസി നാസ്പദമായ സംഭവം. തൃശൂരി ലെ ജ്വല്ലറിയിലെ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ് മാനേ ജരായ സുരേഷ് കുമാറിനെയും സുഹൃത്തിനെയും കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് ആറരലക്ഷം രൂപയുടെ വജ്രവും മൂന്നര പവന്റെ സ്വര്‍ണ മാലയും മൊബൈലും കവരുക യായിരുന്നു.
സംഘത്തിലെ അഞ്ചുപേരെ നേരെത്തെ പൊലി സ് പിടികൂടിയിരുന്നു. എടപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ബാക്കി അഞ്ചു പേരെ ചങ്ങരംകുളം പൊലീസി ന്റെ സഹകരണത്തോടെയാണ് അന്വേഷകസംഘം പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



